Theft Incident | വെഞ്ഞാറമൂട്: സർക്കിൾ ഇൻസ്പെക്ടറുടെ വീടിന് തൊട്ടടുത്ത് വ്യാപക മോഷണം


● വെളാവൂരിൽ മൂന്ന് വീടുകളിൽ മോഷണം നടന്നതായും രണ്ട് വീടുകളിൽ മോഷണ ശ്രമം നടന്നതായും പരാതികൾ ലഭിച്ചു.
● ഒരാഴ്ചയായി സുധാകരൻ നായർ എറണാകുളത്തുള്ള വീട്ടിലായിരുന്നു.
വെഞ്ഞാറമൂട്: (KVARTHA) വേളാവൂരിലും പരിസര പ്രദേശത്തും വ്യാപകമായ മോഷണങ്ങൾ നടന്നതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം മൂന്ന് വീടുകളിൽ മോഷണം നടന്നതായും രണ്ട് വീടുകളിൽ മോഷണ ശ്രമം നടന്നതായും പരാതികൾ ലഭിച്ചു.
വേളാവൂർ വടക്കേ വീട് സുധാകരൻ നായരുടെ വീട്ടിൽ, ഗോപാല വിലാസത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ബിജു കുമാറിന്റെ വീട്ടിൽ, തൊട്ടടുത്തുള്ള കിഷോറിന്റെ വീട്ടിൽ എന്നിവിടങ്ങളിലാണ് രാത്രി മോഷണം നടന്നത്. സുധാകരൻ നായരുടെ വീട്ടിൽ നിന്ന് 25000 രൂപയോളം നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഒരാഴ്ചയായി സുധാകരൻ നായർ എറണാകുളത്തുള്ള വീട്ടിലായിരുന്നു. ബിജുവിന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടതായും പരാതി ലഭിച്ചു. ജനലും വാതിലും പൊളിച്ചാണ് മോഷ്ടാക്കള്‍ വീടുകള്‍ക്കുള്ളില്‍ കടന്നത്.
വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ താമസിക്കുന്ന വീടിന് മൂന്നൂറ് മീറ്റർ ചുറ്റളവിലാണ് ഈ മോഷണങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, പ്രദേശത്തെ അന്യസംസ്ഥാനക്കാർ നടത്തുന്ന ചായക്കടകളിൽ അപരിചിതരായ നിരവധി പേർ വൈകുന്നേരങ്ങളിൽ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലെന്നും രാത്രികാലങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഏതാനും മാസങ്ങള്‍ക്കു മുൻപ് വേളാവൂർ വൈദ്യൻ കാവിലും ഇത്തരത്തിൽ മോഷണ ശ്രമം നടന്നിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും അതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
#Burglary #Venjaramoodu #Police #CommunitySafety #Crime #LocalNews