വിവാഹ രാത്രിയിലെ മോഷണം: 30 പവൻ സ്വർണം വീട്ടുമുറ്റത്ത് കണ്ടെത്തിയതോടെ വഴിത്തിരിവ്


● പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ.
● വിവാഹം കഴിഞ്ഞത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു.
● ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ നിന്നാണ് മോഷണം പോയത്.
● സ്വർണം കണ്ടെത്തിയത് ബുധനാഴ്ച രാവിലെയാണ്.
പയ്യന്നൂർ: (KVARTHA) കരിവെള്ളൂരിൽ വിവാഹദിവസം രാത്രി ഭർതൃവീട്ടിലെ അലമാരയിൽ നിന്ന് മോഷണം പോയ നവവധുവിൻ്റെ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി.
യുവതിയുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ ആഭരണങ്ങൾ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ വീടിന് സമീപം ഉപേക്ഷിച്ചിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. അന്നേദിവസം രാത്രി ഭർത്താവിൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോവുകയായിരുന്നു.
കരിവെള്ളൂരിലെ വിവാഹ രാത്രിയിലെ മോഷണത്തെക്കുറിച്ചുള്ളനിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Thirty sovereigns of gold jewelry, stolen from a newlywed's house in Karivellur on her wedding night, were found abandoned in the yard. Payyannur police had registered a case and started investigation after the woman filed a complaint.
#WeddingTheft, #GoldRecovery, #KeralaCrime, #Payyannur, #Mystery, #PoliceInvestigation