വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ചു? വി കുഞ്ഞികൃഷ്ണനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തത് വിവാദത്തിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് നിഷാദ്.
● പരിപാടിക്ക് ശേഷം ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങി.
● പയ്യന്നൂർ നഗരസഭാ കൗൺസിലറും ഡിവൈഎഫ്ഐ നേതാവുമാണ്.
● ജയിലിൽ കിടന്ന് ജയിച്ചെങ്കിലും ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
● സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
പയ്യന്നൂർ: (KVARTHA) പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നഗരസഭാ കൗൺസിലർ വി.കെ. നിഷാദ് പരോൾ ചട്ടം ലംഘിച്ചതായി ആരോപണം. സി.പി.എമ്മിൽ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്.
ചട്ടലംഘനം ഇങ്ങനെ
പിതാവിന്റെ മുട്ടുവേദനയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും ചികിത്സാർത്ഥവുമാണ് നിഷാദിന് പരോൾ അനുവദിച്ചത്. ശിക്ഷിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ജയിൽ വകുപ്പ് പരോൾ അനുവദിക്കുകയായിരുന്നു.
എന്നാൽ പരോളിൽ ഇറങ്ങുന്ന പ്രതികൾ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്നതാണ് പരോൾ ചട്ടം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെതിരെ തിങ്കളാഴ്ച നടന്ന സി.പി.എം പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് നിഷാദ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങിയത്.
കേസും പശ്ചാത്തലവും
പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കൂടിയായ നിഷാദിനെതിരെ 20 വർഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതായിരുന്നു വിധി.
ഈക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ കൊമ്മൽവയലിൽ നിന്നും ജനവിധി തേടിയാണ് നിഷാദ് വിജയിച്ചത്. നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു കേസിലെ വിധി വന്നത്.
അതിനാൽ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രിക പിൻവലിക്കാനുള്ള അവസാനദിനത്തിലാണ് കേസിൽ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്.
ജയിലിൽ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതെങ്കിലും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി വിടുതൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വിടുതൽ ഹർജി നൽകിയിരിക്കുകയാണ് സി.പി.എം.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ.
Article Summary: CPM Councilor V.K. Nishad, convicted in an attempted murder case, allegedly violated parole conditions by participating in a political protest against expelled leader V. Kunhikrishnan in Payyannur. He was granted parole for his father's medical treatment.
#Payyannur #CPM #VKNishad #ParoleViolation #Kannur #Politics #KeralaNews
