SWISS-TOWER 24/07/2023

സ്വത്ത് തർക്കമോ, മറ്റെന്തെങ്കിലും കാരണങ്ങളോ? വീരാജ്പേട്ടയിലെ കൊലപാതകത്തിൽ ദുരൂഹത

 
Estate entrance where Kannur man was found murdered in Virajpet
Estate entrance where Kannur man was found murdered in Virajpet

Photo: Arranged

ADVERTISEMENT

● കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി പ്രദീപ്.
● ബി ഷെട്ടിഗേരിയിലെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
● കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം.
● തോട്ടം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം.

കണ്ണൂർ: (KVARTHA) വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമയായിരുന്ന പരേതനായ കൊയ്ലി ഭാസ്‌കരന്റെ മകൻ പ്രദീപ് (49) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. 

Aster mims 04/11/2022

അവിവാഹിതനായ പ്രദീപ് തോട്ടത്തിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ മാതാവ് ശാന്തയാണ്. കൊയിലി ആശുപത്രിയിലെ ഡോക്ടറായിരുന്ന സഹോദരൻ പ്രമോദ് ഏതാനും വർഷം മുമ്പ് മരണപ്പെട്ടിരുന്നു. സഹോദരി: പ്രീത.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രദീപിനെ കൊലപ്പെടുത്തിയത് ആരാണെന്നും എന്തിനുവേണ്ടിയാണെന്നുമുള്ള കാര്യത്തിൽ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. 

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സ്വത്ത് തർക്കങ്ങളോ മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളോ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.

Summary: Pradeep (49), a plantation owner from Kannur, was found murdered with his throat slit in B Shettigeri, Virajpet taluk. The motive for the murder is unknown, and police are investigating potential property disputes or personal issues.

#VirajpetMurder, #Kannur, #MurderMystery, #PropertyDispute, #CrimeNews, #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia