കെ എം ഷാജിക്കെതിരെയുള്ള കോഴ ആരോപണം: പരാതിക്കാരന്‍ വിജിലന്‍സിന് മൊഴി നല്‍കി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.05.2020) കെ എം ഷാജി എംഎല്‍എ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിനായി അഴീക്കോട് എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സിന് പരാതിക്കാരനും സാക്ഷിയും മൊഴി നല്‍കി. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ഓഫീസില്‍ നിന്നാണ് മൊഴിയെടുപ്പ് നടന്നത്. പരാതിക്കാരനും കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കല്ലിങ്കല്‍ പത്മനാഭന്‍, മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കിയ നൗഷാദ് പൂതപ്പാറ എന്നിവരുടെ മൊഴിയാണ് ഉച്ചവരെ രേഖപ്പെടുത്തിയത്.

കെ എം ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്മന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വിജിലന്‍സ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂളിലെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും എഫ്എആറില്‍ പറയുന്നു. വിജിലന്‍സ് കണ്ണൂര്‍ ഡി വൈ എസ് പി വി മധുസൂദനാണ് കേസ് അന്വേഷിക്കുന്നത്.

കെ എം ഷാജിക്കെതിരെയുള്ള കോഴ ആരോപണം: പരാതിക്കാരന്‍ വിജിലന്‍സിന് മൊഴി നല്‍കി

Keywords:  Kannur, News, Kerala, Crime, Complaint, Vigilance, Case, K M Shaji, MLA, vigilance take statement on case against K M Shaji
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia