Robbed | ഫാർമസി ഉടമയെ തോക്കിൻ മുനയിൽ നിർത്തി കൊള്ളയടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വീഡിയോ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അമൃത് സർ: (www.kvartha.com) പഞ്ചാബിലെ ഫരീദ്കോട്ടിൽ ഫാർമസി ഉടമയെ തോക്കുചൂണ്ടി കവർച്ച ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, ഫാർമസിയിൽ കടയുടമയെയും ഒരു ജീവനക്കാരനെയും മുൻവശത്ത് ഉപഭോക്താക്കളാണെന്ന് തോന്നിപ്പിക്കുന്ന കുറച്ചുപേരേയും കാണാം.
എന്നാൽ, സംഘത്തിലെ ഒരാൾ പെട്ടെന്ന് ജീവനക്കാരനെ പിടികൂടി. ഇതുമൂലം കടയുടമ ഞെട്ടിത്തരിക്കുകയും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുകയും ചെയ്യുന്നു. ശേഷം, മുഖംമൂടി ധരിച്ച ഒരാൾ പിസ്റ്റൾ എടുത്ത് കടയുടെ ഉടമയ്ക്ക് നേരെ ചൂണ്ടുകയും കാഷ് കൗണ്ടറിലെ പണം അക്രമികൾ അപഹരിക്കുകയും ചെയ്തു.
ഫാർമസി ഉടമയിൽ നിന്ന് അജ്ഞാതരായ അക്രമികൾ തോക്ക് ചൂണ്ടി 40,000 രൂപ കൊള്ളയടിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
#WATCH | Unidentified miscreants looted around Rs 40,000 from a medical shop owner at gunpoint in Punjab's Faridkot yesterday.
— ANI (@ANI) January 16, 2023
(CCTV visuals confirmed by police) pic.twitter.com/Xu7lnM0Fmu
Keywords: News, National, Video, Crime, Robbery, CCTV, Video: Medical Shop Owner Robbed At Gunpoint In Punjab's Faridkot.

