SWISS-TOWER 24/07/2023

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ തകര്‍ത്ത സംഭവം; യുവാവ് പിടിയില്‍

 


തിരുവനന്തപുരം: (www.kvartha.com 10.10.2021) തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തിലല്‍ യുവാവ് പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. പേ ആന്‍ഡ് പാര്‍കിങ് ഗ്രൗന്‍ഡില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. 

വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ  ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തര്‍ത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിന്റെ സീറ്റില്‍ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളില്‍ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്ക് എടുത്തിട്ടിരുന്ന നിലയിലാണ്. 

തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 19 വാഹനങ്ങള്‍ തകര്‍ത്ത സംഭവം; യുവാവ് പിടിയില്‍

പാര്‍കിങിന് പണം വാങ്ങുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം അടിച്ചുതകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല. പാര്‍കിങ് ഗൗന്‍ഡിന്റെ  ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആര്‍ക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി ക്യാമറകളെല്ലാം പ്രവര്‍ത്തിക്കുന്നുമില്ലെന്ന് ഉടമകള്‍ പറഞ്ഞു.

Keywords:  Thiruvananthapuram, News, Kerala, Arrest, Arrested, Crime, Railway, Vehicles, Police, Vehicle crashes at Thampanoor railway station; Man arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia