റെയിൽവേ ട്രാക്കിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു: വന്ദേഭാരത് തട്ടി, ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
● ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് റെയിൽവേ പോലീസ്.
● ട്രാക്കിലൂടെയും പ്ലാറ്റ്‌ഫോമിലൂടെയും വാഹനം ഓടിച്ചത് സുരക്ഷാ വീഴ്ചയായി കണക്കാക്കുന്നു.
● അപകടത്തെ തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു.
● ട്രാക്കിൽ നിന്നും ഓട്ടോ നീക്കം ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.
വർക്കല: (KVARTHA) തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് വർക്കലയ്ക്ക് സമീപം അകത്തുമുറിയിൽ വെച്ച് ഓട്ടോറിക്ഷയിൽ ഇടിച്ചു. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർ സുധിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കസ്റ്റഡിയിലെടുത്തു.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വന്ദേഭാരത് എക്സ്പ്രസിന് മുന്നിലേക്കാണ് ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയത്. അകത്തുമുറി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചു വന്ന ഓട്ടോറിക്ഷ സമീപത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. വക്കം റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിരുന്ന റോഡിലൂടെയാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
അപകടം നടന്ന ഉടനെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. ട്രാക്കിൽ തടസ്സമുണ്ടായതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളം സ്ഥലത്ത് പിടിച്ചിട്ടു.
റെയിൽവേ ട്രാക്കിൽ നിന്നും ഓട്ടോറിക്ഷ നീക്കം ചെയ്ത ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പാതയിലൂടെയും പ്ലാറ്റ്ഫോമിലൂടെയും വാഹനം ഓടിച്ചു കയറ്റിയത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കണക്കാക്കുന്നത്.
ഈ വാർത്ത സുഹൃത്തുക്കൾക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
Article Summary: Vande Bharat train hit an auto-rickshaw on track near Varkala; driver arrested.
#VandeBharat #Varkala #RailwayAccident #KeralaNews #RPF #SafetyBreach
