റെയിൽവേ ഭൂമിയിൽ മാലിന്യം കത്തി; വളപട്ടണം റെയിൽവേ സൂപ്രണ്ടിന് 5000 രൂപ പിഴ

 
Burnt garbage pile on railway land in Valapattanam.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് നടപടി.
● സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
● തീപിടിത്തം വലിയ ദുരന്തം ഒഴിവാക്കിയത് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ്.
● തീപിടിച്ച സ്ഥലം കെഎസ്‌ഇബി 11 കെവി യുജി കേബിൾ ലെയിനിന് താഴെയാണ്.
● സ്റ്റേഷന് സമീപത്ത് തന്നെ കോൺക്രീറ്റ് ബിന്നുകളിൽ മാലിന്യം കത്തിക്കുന്നതായും കണ്ടെത്തി.

കണ്ണൂർ: (KVARTHA) വളപട്ടണം പാലോട്ട് വയലിൽ അഴീക്കോട് കെഎസ്‌ഇബി 11 കെവി യുജി കേബിൾ ലെയിനിന് താഴെ റെയിൽവേ ഭൂമിയിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്ക് തീപിടിച്ചു കത്തിനശിക്കാൻ സാഹചര്യമൊരുക്കിയതിനും റെയിൽവേ സ്റ്റേഷൻ പരിധിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയതിനും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വളപട്ടണം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിന് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തി.

Aster mims 04/11/2022

റെയിൽവേ ഭൂമിയിൽ തള്ളിയ മാലിന്യങ്ങൾക്ക് തീപിടിച്ച് കത്തിനശിച്ചെന്ന സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് സ്‌ക്വാഡ് സംഭവ സ്ഥലത്ത് പരിശോധന നടത്തിയത്. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്, മറ്റ് കച്ചവട സ്ഥാപനങ്ങൾ, പൊതുറോഡ് എന്നിവയ്ക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ച് വലിയ ദുരന്തം ഒഴിവാക്കിയത്.

കൂടാതെ, സ്റ്റേഷന് സമീപത്തായി തന്നെ രണ്ട് കോൺക്രീറ്റ് ബിന്നുകളിൽ മാലിന്യങ്ങൾ കത്തിച്ചുവരുന്നതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. റെയിൽവേയുടെ ഭൂമിയിൽ പല ഇടങ്ങളിലായി വലിയ തോതിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും സ്‌ക്വാഡ് പരിശോധനയിൽ വ്യക്തമായി.

മാലിന്യങ്ങൾ ഉടൻ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാൻ റെയിൽവേക്കും തുടർനടപടികൾ സ്വീകരിക്കാൻ വളപട്ടണം പഞ്ചായത്ത് സെക്രട്ടറിക്കും സ്‌ക്വാഡ് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, വളപട്ടണം ഗ്രാമപഞ്ചായത്ത് വി ഇ ഒ സുനന്ദ എം വി, അക്കൗണ്ടന്റ് സജിത എന്നിവർ പങ്കെടുത്തു.

വളപട്ടണത്ത് റെയിൽവേ സൂപ്രണ്ടിന് പിഴ ചുമത്തിയതിനെക്കുറിച്ചുള്ള വാർത്ത പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Valapattanam Railway Superintendent fined ₹5000 for burning waste on railway land near KSEB cable line.

#Kannur #Valapattanam #Railway #WasteBurning #Fine #EnforcementSquad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script