Arrest | 9 വയസുകാരിയെ കോമയിലാക്കിയ വാഹനാപകടം; പ്രതി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

 
Image representing accused arrested in Vadakara hit-and-run case book
Image representing accused arrested in Vadakara hit-and-run case book

Image Credit: Facebook/Kerala Police

● അപകടത്തില്‍ പരുക്കേറ്റ് കോമയിലായ ദൃഷാന ചികിത്സയിലാണ്.
● പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. 
● വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് പ്രതിയെ കൈമാറും.
● മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.

കോഴിക്കോട്: (KVARTHA) വടകരയില്‍ 9 വയസുകാരിയെ കോമയിലാക്കിയ അപകടത്തിന് കാരണക്കാരനായ കാറുടമ പിടിയില്‍. കാറുടമയായ പ്രതി ഷെജിലിനെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് സര്‍ക്കുലര്‍ നിലവിലുള്ളതിനാല്‍ ഇയാളെ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു. വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് പ്രതിയെ കൈമാറും.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോമ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ് ദൃഷാന. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് ദൃഷാന. 

കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് പൊലീസ് കണ്ടെത്തിയത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതെന്നും പുറമേരി സ്വദേശിയായ വാഹനയുടമ ഷെജിലാണ് കാര്‍ ഓടിച്ചതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. 

അപകടത്തിനുശേഷം വാഹനത്തില്‍ രൂപമാറ്റം വരുത്തിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. അപകടത്തിനുശേഷം ഷെജില്‍ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസില്‍ വഴിത്തിരിവായത്. മതിലില്‍ ഇടിച്ചു കാര്‍ തകര്‍ന്നെന്നു പറഞ്ഞാണ് ഇന്‍ഷുറന്‍സ് നേടിയത്. 2024 ഫെബ്രുവരി 17ന് ദേശീയപാതയില്‍ വടകര ചോറോട് വച്ചായിരുന്നു അപകടം. ഇടിച്ച കാറിനെ കണ്ടെത്താന്‍ നൂറുകണക്കിനു സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. ഒട്ടേറെ പേരുടെ മൊഴികള്‍ എടുക്കുകയും വര്‍ക്ഷോപ്പുകളില്‍നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.

The car owner responsible for the accident that left a 9-year-old girl in a coma in Vadakara has been arrested at Coimbatore airport. He had fled abroad after the accident and changed the car's appearance. The girl remains in a coma.

#RoadAccident #HitAndRun #Arrest #Kerala #Crime #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia