Girl Killed | കാണാതായ 14കാരിയുടെ മൃതദേഹം കരിമ്പ് തോട്ടത്തില്‍നിന്നും കണ്ടെത്തി; വിവാഹഭ്യര്‍ഥന നിരസിച്ചതിന് അയല്‍വാസി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുസഫര്‍നഗര്‍: (www.kvartha.com) കാണാതായ 14കാരിയുടെ മൃതദേഹം കരിമ്പ് തോട്ടത്തില്‍നിന്നും കണ്ടെത്തി. പ്രിയാന്‍ഷി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വിവാഹഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ അയല്‍വാസി കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. സോനു ബഞ്ചാര എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച മുതല്‍ പ്രിയാന്‍ഷിയെ കാണാതായിരുന്നു. തിരച്ചിലിനൊടുവില്‍ ഞായറാഴ്ച ഹാജിപൂര്‍ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തില്‍നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാന്‍ പ്രതി തന്റെ മകളെയും തന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, National, Police, Girl, Killed, Death, Crime, Uttar Pradesh: Neighbour kills girl, 14, for refusing his marriage proposal.

