Woman Killed | 'പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു'; ദുരഭിമാനക്കൊലയെന്ന് പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. കൊലപാതകത്തിന് ശേഷം കത്‌റ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവാവ് കീഴടങ്ങി. മറ്റൊരു സമുദായത്തില്‍പെട്ട യുവാവുമായി 16കാരിയായ തന്റെ സഹോദരി സ്‌നേഹബന്ധത്തിലായതില്‍ യുവാവ് അസ്വസ്ഥനായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: യുവാവിന്റെയും പെണ്‍കുട്ടിയുടെയും പിതാവ് സലീം മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് യുവാവും അനുജത്തിയും അമ്മയും ദാമോദര്‍ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. മറ്റൊരു കമ്മ്യൂണിറ്റിയിലെ അയല്‍വാസിയായ യുവാവുമായി തന്റെ സഹോദരി ചാറ്റുചെയ്യുന്നത് അയാള്‍ കണ്ടു. ഇത് ആദ്യം രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചു.
തുടര്‍ന്ന് രാത്രിയില്‍, തന്റെ സഹോദരി അതേ ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടതോടെ വിഷയം വീണ്ടും രൂക്ഷമാവുകയും കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധവും കണ്ടെടുത്തു.
Keywords: Lucknow, News, National, Police, Girl, Killed, Crime, Uttar Pradesh: Minor girl killed by man

