SWISS-TOWER 24/07/2023

യുപിയില്‍ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ 55കാരന്‍ വെടിയേറ്റ് മരിച്ചു

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 07.10.2021) ഉത്തര്‍പ്രദേശിലെ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ 55കാരന്‍ വെടിയേറ്റ് മരിച്ചു. ഖമറുസമാന്‍ എന്നായാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ചെ അഞ്ചുമണിയോടെയാണ് സംഭവം. സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഖമറുസമാന്‍ ബാങ്കിന് ശേഷം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

അതേസമയം വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ എസ് പി സുരേഷ് ചന്ദ് റാവത് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റുമോര്‍ടെത്തിന് കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

യുപിയില്‍ പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ 55കാരന്‍ വെടിയേറ്റ് മരിച്ചു

Keywords:  Lucknow, News, National, Crime, Police, Mosque, Shot dead, Death, Uttar Pradesh: Man shot dead while offering namaz at mosque
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia