Found Dead | യുപിയില്‍ യുവാവ് മരിച്ച നിലയില്‍; ഇതരമതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപണം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) യുപിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സുനില്‍കുമാര്‍ എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നെന്നും അവരുടെ വീട്ടുകാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
'ഗ്രാമത്തിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി മകന്‍ പ്രണയത്തിലായിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയതാണ്' -സുനില്‍കുമാറിന്റെ പിതാവ് പറഞ്ഞു. മകന്റെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും പിതാവ് ആരോപിച്ചതായും റിപോര്‍ടുകള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഭീഷണി നേരത്തെ സുനില്‍കുമാറിനുണ്ടായിരുന്നു. രണ്ട് കുടുംബങ്ങളും പരസ്പരം ചര്‍ച ചെയ്ത് ഇനി ഇരുവരും കാണേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Lucknow, News, National, Death, Found Dead, Love, Police, Family, Crime, Threat, Uttar Pradesh: Man Found dead.

