Shot Dead | യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 4 പേര്‍ക്കെതിരെ കേസെടുത്തു

 


ലക്‌നൗ: (www.kvartha.com) യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. കിസാന്‍ മോര്‍ച നേതാവ് അനൂജ് ചൗധരിയാണ് മരിച്ചത്. മൊറാബാദില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

പൊലീസ് പറയുന്നത്: സഹോദരനൊപ്പം അനൂജ് ചൗധരി നടക്കാനിറങ്ങിയപ്പോള്‍ ബൈകിലെത്തിയ മൂന്ന് പേര്‍ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ചൗധരിക്ക് നേരെ ഒന്നിലധികം തവണ സംഘം വെടിയുതിര്‍ത്തു. 

Shot Dead | യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 4 പേര്‍ക്കെതിരെ കേസെടുത്തു

ഉടനെ ചികിത്സയ്ക്കായി ബ്രൈറ്റ്സ്റ്റാര്‍ ആശുപത്രിയില്‍ പ്രവശിപ്പിക്കുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അനൂജ് ചൗധരിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Keywords: UP, Uttar Pradesh, News, National, BJP,  Death, Shot Dead, BJP Leader, Police, Uttar Pradesh: BJP Leader Shot Dead Outside Residence. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia