Shot Dead | യുഎസിലുണ്ടായ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു; 18കാരനായ അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയതായി അധികൃതര്‍

 


വാഷിങ്ടണ്‍ ഡി സി: (www.kvartha.com) യുഎസിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂമെക്സികോയില്‍ പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം നടന്നത്. രണ്ട് പൊലീസുകാരന്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്. ഇവര്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സാന്താഫെയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ ഫാമിംഗ്ടണിലാണ് അക്രമം നടന്നത്. അതേസമയം അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. 

Shot Dead | യുഎസിലുണ്ടായ വെടിവയ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു; 18കാരനായ അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയതായി അധികൃതര്‍

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. 

Keywords: Washington, News, World, Police, Shot, Police, Death, Killed, Attack, Injured, US teen kills 3 in New Mexico before shot dead by police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia