Shot Dead | അമേരികയിലെ ലവിസ്റ്റന്‍ പട്ടണത്തില്‍ വെടിവയ്പ്; 16 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
Oct 26, 2023, 09:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (KVARTHA) അമേരികയിലെ ലവിസ്റ്റന്‍ പട്ടണത്തില്‍ വെടിവയ്പ്. 16 പേര്‍ കൊല്ലപ്പെട്ടതായും 60 പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ട്. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ ആന്‍ഡ് ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ് നടന്നത്. അതേസമയം എന്തിനാണ് അക്രമം നടത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിയുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ ആന്‍ഡ്രോസ്‌കോഗിന്‍ കൗന്‍ഡി ശെരീഫ് ഓഫീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. നീളന്‍ കൈയുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് റൈഫിള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ചിത്രത്തിലുള്ള ആളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വീടിനുള്ളില്‍ വാതില്‍ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം. അക്രമിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
Keywords: News, America, Crime, World, Police, Accused, Photo, Social Media, Injured, Death, People, Identify, House, Door, US, Shooting, Shot Dead, Killed, Maine, Lewiston city,US shooting: Many killed in Maine's Lewiston city.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.