Court Order | 'അധ്യാപികയ്ക്ക് നേരെ 6 വയസുകാരന്‍ വെടിയുതിര്‍ത്തു': അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

 


വാഷിങ്ടണ്‍: (KVARTHA) അധ്യാപികയ്ക്ക് നേരെ ആറ് വയസുകാരന്‍ വെടിയുതിര്‍ത്തെന്ന സംഭവത്തില്‍ അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അനധികൃതമായി തോക്ക് കൈവശം വെക്കുന്നതിനും ലഹരി ഉപയോഗിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. യുഎസിലെ വിര്‍ജീനിയയിലാണ് സംഭവം നടന്നത്. ലഹരി ഉപയോഗിക്കുന്നവര്‍ തോക്ക് കൈവശം വെക്കുന്നത് അമേരിക്കയില്‍ നിയമ പ്രകാരം അനുവദനീയമല്ലെന്നും റിപോര്‍ടുകള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 26കാരിയായ ഡേജാ ടെയ്‌ലര്‍ എന്ന യുവതിയുടെ മകനാണ് അധ്യാപികയായ അബ്ബി സ്വര്‍നെറിനെതിരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ അധ്യാപികക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. യുവതി അലക്ഷ്യമായി സൂക്ഷിച്ച തോക്കാണ് ആറുവയസുകാരന്‍ അധ്യാപികയ്ക്ക് എതിരെ പ്രയോഗിച്ചത്. പൊലീസ് പരിശോധനയില്‍ കുട്ടിയുടെ അമ്മയുടെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. 

Court Order | 'അധ്യാപികയ്ക്ക് നേരെ 6 വയസുകാരന്‍ വെടിയുതിര്‍ത്തു': അമ്മയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

സ്ഥിരമായ ലഹരി ഉപയോഗത്തിന്റെ തെളിവുകളും ഫോണില്‍ നിന്ന് കണ്ടെത്തി. ജനുവരിയില്‍ നടന്ന സംഭവത്തില്‍ ആഗസ്റ്റിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. വെടിയേറ്റ് രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്ന അധ്യാപിക നാല് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടി വന്നിരുന്നു. 

അതേസമയം കുട്ടി പതിവായി തോക്കുമായി ക്ലാസ് മുറിയിലെത്തുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിന് അധ്യാപിക കോടതിയെ സമീപിച്ചു.
   
Keywords: News, World, World News, Crime, Police, School, Gun, Court, Complaint, Injured, Mother, Drugs, Ganja, US, Jailed, Court Order, Shot, Teacher, US: 6-Year-Old Boy Shot His Teacher; Woman Gets 21 Months In Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia