Complaint | വീട്ടില്‍ അതിക്രമിച്ച് കയറി ആറാം ക്ലാസുകാരിക്ക് സിന്ദൂരം ചാര്‍ത്തിയതായി പരാതി; 16കാരന്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) വീട്ടില്‍ അതിക്രമിച്ച് കയറി ആറാം ക്ലാസുകാരിക്ക് സിന്ദൂരം ചാര്‍ത്തിയന്നെ പരാതിയില്‍ 16കാരന്‍ പിടിയില്‍. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. കത്തിമുനയില്‍ നിര്‍ത്തിയാണ് ആണ്‍കുട്ടി പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറഞ്ഞത്.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 16കാരനും സുഹൃത്തും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുമ്പോള്‍ കുട്ടി നിലം തുടച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള്‍ കുട്ടിയുടെ കഴുത്തില്‍ കത്തി ചേര്‍ത്ത് പിടിച്ചു. പിന്നീട് ബലമായി അവളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി ഉറക്കെ ഒച്ചവച്ചു.

Complaint | വീട്ടില്‍ അതിക്രമിച്ച് കയറി ആറാം ക്ലാസുകാരിക്ക് സിന്ദൂരം ചാര്‍ത്തിയതായി പരാതി; 16കാരന്‍ പിടിയില്‍

എന്നാല്‍, ആരെങ്കിലും വരുന്നതിന് മുമ്പ് ആണ്‍കുട്ടിയും സുഹൃത്തും ഓടി രക്ഷപ്പെട്ടു. ഡ്രൈവറായ പിതാവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ കുട്ടി എല്ലാം പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രൊടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 പ്രകാരം 16കാരനെതിരെ കേസെടുത്തു.

Keywords: Lucknow, News, National, Arrest, Arrested, Police, Crime, UP student applies sindoor on class 6 girl at knife-point.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia