Killed | ക്രൂരത; ഉത്തര്‍പ്രദേശില്‍ 6 പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍
Oct 2, 2023, 13:01 IST
ADVERTISEMENT
ലക്‌നൗ: (KVARTHA) യുപിയില്‍ ആറുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമെന്നാണ് വിവരം.
രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് ആറു പേരെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് തിങ്കളാഴ്ച (02.10.2023) രാവിലെയാണ് സംഭവം നടന്നത്.
അതേസമയം മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തെ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: UP, Land Dispute, Killed, Injured, Deoria News, Crime, News, National, Police, UP: Land dispute; 6 Killed, several injured.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

