സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ദാരുണാന്ത്യം; ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയെന്ന് പരാതി


● 17 ദിവസത്തെ ചികിത്സയ്ക്ക് ശേഷം യുവതി മരിച്ചു.
● ഭർത്താവടക്കം ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.
● 'പത്തു ലക്ഷം രൂപയും കാറുമാണ് ആവശ്യപ്പെട്ടത്'.
ലക്നൗ: (KVARTHA) ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം. ദിദൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിലാണ് സംഭവം. പർവേസ് എന്ന യുവാവിൻ്റെ ഭാര്യ ഗുൽ ഫിസയാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.

10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ പറയുന്നു. ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ഓഗസ്റ്റ് 11-ന് ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചെന്നാണ് പരാതി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 17 ദിവസത്തോളം ജീവിതത്തോട് മല്ലടിച്ച ശേഷം വ്യാഴാഴ്ച (28.08.2025) രാത്രി മരിച്ചു.
യുവതിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പർവേസും കുടുംബാംഗങ്ങളും ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
നോയിഡയിൽ അടുത്തിടെ നടന്ന സ്ത്രീധന മരണത്തിന് പിന്നാലെയാണ് ഈ സംഭവം. സിർസ ഗ്രാമത്തിലെ 26 വയസ്സുള്ള നിക്കി ഭാട്ടി എന്ന യുവതിയെ ഭർതൃവീട്ടുകാർ തീകൊളുത്തി കൊന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിൻ്റെ കുടുംബത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ത്രീധനമരണങ്ങൾക്കെതിരെ എന്തെല്ലാം നിയമപരമായ നടപടികൾ ആവശ്യമാണ്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Woman dies after being forced to drink acid over dowry in UP.
#UttarPradesh #DowryDeath #CrimeNews #AcidAttack #Dowry #WomensSafety