Complaint | 'മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചു'; ദളിത് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ മര്‍ദിച്ചതായി പരാതി
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിയെ പ്രഥാനാധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ചതിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രധാനാധ്യാപകനും സഹോദരന്മാരും ചേര്‍ന്ന് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെ കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ യോഗേന്ദ്ര കുമാറും സഹോദരന്മാരും ചേര്‍ന്ന് തല്ലിച്ചതക്കുകയായിരുന്നു. വിദ്യാര്‍ഥിക്കെതിരെ ഇവര്‍ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
Keywords: Police, Uttar Pradesh, Lucknow, Student, attack, Crime, UP: Dalit student attacked by school principal for drinking water from bottle.