Found Dead | റെയില്‍വെ ട്രാകില്‍ യുവാവ് മരിച്ച നിലയില്‍; മകനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം
ADVERTISEMENT
ലക്‌നൗ: (www.kvartha.com) യുപിയില്‍ യുവാവ് റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് സുല്‍ത്വാന്‍പൂരിലെ ബാഗ്രാജ്പൂര്‍ പ്രദേശത്തെ റെയില്‍വേ ട്രാകിലാണ് ദീപക് (19) എന്ന ദളിത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് മകനെ പിതാവ് വിജയ് റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഗുഡ്‌സ് ട്രെയിന്‍ തട്ടി മരിച്ച ദീപകിന്റെ മൃതദേഹം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ റെയില്‍വേ ട്രാകിലൂടെ നടക്കുന്നതിനിടെ ദീപക് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ഇതിനിടെ ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് അപകടം സംഭവിച്ചതുമെന്നാണ് കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രമാശിഷ് ഉപാധ്യായ വ്യക്തമാക്കി.
ദീപകിന്റെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ടം റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുടുംബത്തിന്റെ ആരോപണവും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Keywords: Lucknow, News, National, Police, Family, Found Dead, Crime, UP Dalit Boy Found Dead On Railway Track, Family Alleges Murder.

