Found Dead | മാതാവും 3 മക്കളും കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ മുഖംമൂടിയും ധരിച്ചെത്തിയ അജ്ഞാതനാണെന്ന് പൊലീസ്

 


ഉഡുപ്പി: (KVARTHA) മാതാവിനെയും മൂന്ന് മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹസീന (46), മക്കളായ അഫ്‌നാന്‍ (23), ഐനാസ് (21), അസീം (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍തൃമാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഡുപി മല്‍പെ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന കെമ്മണ്ണിലെ ഹമ്പന്‍കാട്ടില്‍ ഞായറാഴ്ച (12.11.2023) 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം. ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പൊലീസ് പറയുന്നത്: വീട്ടില്‍ അതിക്രമിച്ച് കയറിയ ഒരാള്‍ വീട്ടമ്മയുമായി വാക് തര്‍ക്കത്തില്‍ ഏര്‍പെടുകയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെള്ള കുപ്പായവും വെള്ള മുഖംമൂടിയും ധരിച്ചെത്തിയ അജ്ഞാതനാണ് ഈ കൃത്യം നടത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തല മൊട്ടയടിച്ചയാളാണ് പ്രതിയെന്ന് സംശയിക്കുന്നു. 

Found Dead | മാതാവും 3 മക്കളും കൊല്ലപ്പെട്ട നിലയില്‍; പിന്നില്‍ മുഖംമൂടിയും ധരിച്ചെത്തിയ അജ്ഞാതനാണെന്ന് പൊലീസ്

ഓടോറിക്ഷയില്‍ എത്തിയ കൊലയാളി 15 മിനിറ്റിനുള്ളില്‍ കൃത്യം നടത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായാണ് നിഗമനം. കൊലയാളിയെന്ന് സംശയിക്കുന്നയാള്‍ എത്തിയ ഓടോറിക്ഷയെയും ഡ്രൈവറെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. 

അതേസമയം മരിച്ച ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സഊദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. അഫ്നാന്‍ എയര്‍ ഇന്‍ഡ്യ കംപനിയിലെ ജീവനക്കാരനാണ്. ഐനാസ് ലോജിസ്റ്റിക്സ് സ്ഥാപനത്തിലും അസിം ഉഡുപി സ്‌കൂളില്‍ എട്ടാം ക്ലാസിലും പഠിക്കുകയായിരുന്നു.

Keywords: News, National, Crime, House, Family, Auto, Killed, Mangalor, Husbend, Udupi, Killer, Mather, District, Police, Escape, Hospital, Udupi: Four members of family killed. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia