SWISS-TOWER 24/07/2023

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതി വിധിയിൽ പൊട്ടിക്കരഞ്ഞ് അമ്മ

 
High Court Acquits All Accused in Udayakumar 'Urruttikola' Case
High Court Acquits All Accused in Udayakumar 'Urruttikola' Case

Image Credit: Facebook/Shaiju Elanjikkal

● സിബിഐ അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് കോടതി.
● വധശിക്ഷാ വിധി ഉൾപ്പെടെ റദ്ദാക്കി.
● അറസ്റ്റ് ചെയ്തത് 4000 രൂപയുടെ പേരിൽ.
● കേസിൽ ആറ് പോലീസുകാരായിരുന്നു പ്രതികൾ.

തിരുവനന്തപുരം: (KVARTHA) ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ഹൈകോടതി വിധിയിൽ വിതുമ്പി പ്രതികരിച്ച് ഉദയകുമാറിൻ്റെ അമ്മ പ്രഭാവതി. 'എന്നെക്കൂടി കൊന്നുകളയാത്തതെന്തേ കോടതി' എന്നായിരുന്നു വിധി കേട്ടപ്പോൾ പ്രഭാവതിയുടെ ഹൃദയഭേദകമായ പ്രതികരണം. വീണ്ടും കോടതിയിൽ പോകാൻ തനിക്ക് നിവൃത്തിയില്ലെന്നും, തൻ്റെ മോനെ അവർ പച്ചയ്ക്ക് തിന്നുവെന്നും നിറകണ്ണുകളോടെ പ്രഭാവതി മാധ്യമങ്ങളോട് പറഞ്ഞു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ നടപടി.

Aster mims 04/11/2022

പോലീസിന് വീഴ്ച പറ്റിയിട്ടില്ല, ആരുടെയോ സഹായം കിട്ടി

കേസിൻ്റെ അന്വേഷണത്തിൽ പോലീസിന് ഒരു പാളിച്ചയും പറ്റിയിട്ടില്ലെന്ന് പ്രഭാവതി പറഞ്ഞു. പ്രതികൾ എങ്ങനെ പുറത്തിറങ്ങിയെന്ന് തനിക്ക് അറിയില്ല. ആരോ ഇതിനു പിന്നിൽ കളിച്ചിട്ടുണ്ടെന്നും, അല്ലെങ്കിൽ ഇത്ര വേഗത്തിൽ പ്രതികൾ പുറത്തിറങ്ങില്ലെന്നും അവർ ആരോപിച്ചു. പ്രതികൾക്ക് ശിക്ഷ കിട്ടണം അതാണ് തൻ്റെ ആഗ്രഹം. 'ഒരു കോടതിക്കും ഹൃദയമില്ല. ഞാൻ ഇനി എന്ത് ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞുതരൂ' എന്ന് വിതുമ്പലോടെ പ്രഭാവതി ചോദിച്ചു.

സിബിഐ അന്വേഷണത്തിലും വീഴ്ച

ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നടപടി. നേരത്തെ, സിബിഐ കോടതി ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. 2018-ലാണ് സിബിഐ കോടതി രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നിലവിൽ നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

മോഷണക്കുറ്റം ആരോപിച്ചാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ 4,000 രൂപ ഉദയകുമാറിൻ്റെ കൈവശമുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ആറ് പോലീസുകാർ ഉദയകുമാറിനെ മർദിച്ച് കൊലപ്പെടുത്തിയത്. അക്കാലത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്. ഉമ്മൻചാണ്ടി സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് അന്നത്തെ ഫോർട്ട് സിഐ ആയിരുന്ന ഇകെ സാബുവിൻ്റെ പ്രത്യേക സ്ക്വാഡിലുള്ള പോലീസുകാരാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും കസ്റ്റഡിയിലെടുത്തത്.
 

ഉദയകുമാർ കേസ് പ്രതികളെ വെറുതെ വിട്ട കോടതി വിധിയിൽ നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Court acquits all accused in Udayakumar 'uruttikola' case.

#UdayakumarCase #PoliceBrutality #KeralaHighCourt #JusticeDenied #Urruttikola #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia