ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അറസ്റ്റിലായത് തമ്പിലാൻ ജിൻസ് ജോൺ, അഭിനവ് എന്നിവർ.
● കൂട്ടുപുഴ പൊലീസ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
● ബംഗളൂരിൽ നിന്ന് പയ്യന്നൂരിലേക്ക് സർവീസ് നടത്തിയ ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
● കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ്.
ഇരിട്ടി: (KVARTHA) കണ്ണൂർ ജില്ലാ അതിർത്തിയായ ഇരിട്ടി കൂട്ടുപുഴയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ വൻ കഞ്ചാവ് ശേഖരവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ഏഴ് കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
തമ്പിലാൻ ജിൻസ് ജോൺ (25), അഭിനവ് (25) എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. കൂട്ടുപുഴ പൊലീസ് ചെക്ക്‌പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കൾ പൊലീസ് പിടിയിലായത്.
ബംഗളൂരിൽ നിന്ന് പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഏഴ് കിലോ കഞ്ചാവ് കണ്ടെടുത്തത്.
പ്രതികൾ കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടി പോലീസും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീമും സംയുക്തമായാണ് വ്യാഴാഴ്ച പുലർച്ചെ ഈ റെയ്ഡ് നടത്തിയത്.
അറസ്റ്റിലായ യുവാക്കൾ ബംഗളൂരിൽ നിന്നെത്തിച്ചതാണ് കഞ്ചാവെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തളിപ്പറമ്പ്, പരിയാരം, പയ്യന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.
പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: Two youths arrested with 7 kg Ganja in Koottupuzha, Kannur.
#GanjaArrest #KannurNews #Koottupuzha #NDPSAct #KeralaPolice #DrugTrafficking
