Remand | 'ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിച്ചു', 2 യുവാക്കൾ റിമാൻഡിൽ 

 
Forest officials arrested two men for hunting a monitor lizard in Kannur, Kerala.
Forest officials arrested two men for hunting a monitor lizard in Kannur, Kerala.

Photo: Arranged

● തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.
● കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.

കണ്ണൂർ: (KVARTHA) വംശനാശം സംഭവിക്കുന്ന വന്യജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് തമിഴ്‌നാട് സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. സുന്ദരമൂര്‍ത്തി (27) മായ സുടലെ (23) എന്നിവരെയാണ് തളിപ്പറമ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

തളിപ്പറമ്പ് റേൻജ് ഓഫീസര്‍ പി രതീശന് ലഭിച്ച സന്ദേശമനുസരിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് കണ്ണൂര്‍ മുനിസിപ്പൽ കോര്‍പ്പറേഷന്‍ പരിധിയില്‍ പയ്യാമ്പലം പഞ്ഞിക്കില്‍ കെവിജി ചിപ്‌സ് ഷോപ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തുവെച്ച് യുവാക്കളെ അറസ്റ്റ് ചെയ്തത്.

റേൻജ് ഫോറസ്റ്റ് ഓഫീസര്‍ പി രതീശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി രാജീവന്‍, വാച്ചര്‍ന്മാരായ എം ശ്രീജിത്, ഷാജി എം ബക്കളം, ഡ്രൈവര്‍ ജെ പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

#MonitorLizard #WildlifeCrime #KeralaNews #Kannur #Arrest #ForestDepartment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia