Arrested | വില്‍പനയ്ക്കായി കൊണ്ടുവന്ന മാന്‍ കൊമ്പുകള്‍ പിടികൂടി; കണ്ടെത്തിയത് കാറിന്റെ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയില്‍; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വണ്ടൂര്‍: (www.kvartha.com) വില്‍പനയ്ക്കായി കൊണ്ടുവന്ന മാന്‍ കൊമ്പുകള്‍ പിടികൂടി. സംഭവത്തില്‍ മുഹമ്മദാലി (34), ഉമ്മര്‍ (44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വി എം സി ഹൈസ്‌കൂളിന് സമീപത്ത് വെച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. മാന്‍ കൊമ്പ് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, വണ്ടൂര്‍ എസ് ഐ പി ശൈലേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഈ സംഘത്തെ കുറിച്ചും ചില ഏജെന്റുമാരെ കുറിച്ചും സൂചന ലഭിച്ചു.

Arrested | വില്‍പനയ്ക്കായി കൊണ്ടുവന്ന മാന്‍ കൊമ്പുകള്‍ പിടികൂടി; കണ്ടെത്തിയത് കാറിന്റെ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയില്‍; 2 പേര്‍ അറസ്റ്റില്‍

കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇടനിലക്കാരായി ഇവരെ സമീപിച്ചിരുന്നു. 20 ലക്ഷം രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമിക്കുന്നതായും വിവരം ലഭിച്ചു തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വണ്ടൂര്‍ പൊലീസും  പെരിന്തല്‍മണ്ണ - നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കാറിന്റെ പിന്‍ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മാന്‍ കൊമ്പുകള്‍. 

എസ് ഐ പി ശൈലേഷ്, എസ് ഐ കെ പ്രദീപ്, സിപിഒ എം ജയേഷ്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവര്‍ ഉള്‍പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Keywords: Vandoor, News, Kerala, Deer horn, Crime, Arrest, Arrested, Two men arrested with deer horns. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia