Claim | 'നഗ്‌നപൂജക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടത് കുടുംബപ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി'; യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു
● ദമ്പതികള്‍ വിവാഹിതരായത് 4 വര്‍ഷം മുമ്പ്.
● കല്ല്യാണം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിന്റെ പീഡനത്തിനിരയാവുന്നു.
● പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കോഴിക്കോട്: (KVARTHA) താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം (Family Clash) പരിഹരിക്കാന്‍ യുവതിയോട് നഗ്‌നപൂജ (Pooja) നടത്താന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഭര്‍ത്താവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തു. പുതുപ്പാടി ഗ്രാമ പഞ്ചായത് പരിധിയിലെ വി ഷമീര്‍ (34), ഇയാളുടെ സുഹൃത്ത് പി കെ പ്രകാശന്‍ (46) എന്നിവരെയാണ് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാര്‍ (Thamarassery Inspector A Sayooj Kumar) അറസ്റ്റ് ചെയ്തത്.
യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടി യുവതിയെ നഗ്നപൂജക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ സുഹൃത്താണ് യുവതിയെ പൂജ ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്നും വിസമ്മതിച്ചതിന് പിന്നാലെ യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുകയും ഇത് സഹിക്കാനാവാതെ പരാതിപ്പെടുകയുമായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.
വീട്ടില്‍ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാവുന്നതിന് കാരണം ബ്രഹ്‌മരക്ഷസാണെന്നും ഇതിനെ ഒഴിവാക്കാന്‍ പൂജ ആവശ്യമാണെന്നും യുവതിയോട് ഭര്‍ത്താവിന്റെ സുഹൃത്ത് പറയുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ നിലവിലുള്ള പ്രശ്നങ്ങള്‍ മാറാന്‍ യുവതി നഗ്‌നപൂജ ചെയ്യണമെന്ന പ്രകാശന്റെ വാദത്തെ യുവതി നിരാകരിക്കുകയായിരുന്നു.
നാല് വര്‍ഷം മുമ്പ് കല്ല്യാണം കഴിഞ്ഞത് മുതല്‍ യുവതി ഭര്‍ത്താവിന്റെ പീഡനത്തിനിരയാവുന്നുണ്ടെന്നും ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതാണ് താന്‍ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാവാന്‍ കാരണമെന്നും യുവതി പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
#KeralaCrime #DomesticViolence #ForcedRituals #IndianLaw #WomensRights