Tragic Incident | കൂത്തുപറമ്പിൽ യുവതി മക്കളെയും കൊണ്ടു കിണറ്റിൽ ചാടി; 2 കുഞ്ഞുങ്ങൾ മരിച്ചു
Jul 31, 2024, 16:33 IST


Photo: Arranged
പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിനിയായ യുവതി മക്കളെയും കൊണ്ട് വാടകയ്ക്ക് താമസിക്കുന്ന കിണറ്റിൽ ചാടി. സംഭവത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാതാവായ യുവതി രക്ഷപ്പെട്ടു.
മക്കളായ രാജമണി (മൂന്നര), അഭിരാജ് (ഒന്നര) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് ബുധനാഴ്ച രാവിലെ മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്. കുത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ദിശ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.