Arrest | 'മുംബൈയിൽ നിന്നും കടത്തി കൊണ്ടുവന്ന ബ്രൗൺ ഷുഗറുമായി 2 യുവാക്കൾ അറസ്റ്റിൽ'


● 20.71 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി.
● വളപട്ടണം പോലീസും ഡാൻസാഫ് ടീമും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
● കെ ശ്രീജിത്, ടി കെ മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
● മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടി.
വളപട്ടണം: (KVARTHA) മുംബൈയിൽ നിന്നും കടത്തി കൊണ്ടുവന്ന 20.71 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കൾ വളപട്ടണം പൊലീസിന്റെ പിടിയിലായി. കെ ശ്രീജിത്, ടി കെ മുഹമ്മദ് റഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
വളപട്ടണം പൊലീസ് ഇൻസ്‌പെക്ടർ ടി പി സുമേഷിന്റെ നിർദേശപ്രകാരം എസ്ഐ പി ഉണ്ണികൃഷ്ണൻ, ഗ്രേഡ് എസ്ഐ മധു പണ്ടാകൻ, സിപിഒ കിരണ്‍, ഡ്രവർ സുഭാഷ് എന്നിവരും കണ്ണൂർസിറ്റി പൊലീസ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് കടത്തൽ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊലീസ് നടപടി സ്വീകരിച്ചത്. മയക്കുമരുന്ന് കടത്തലിനെതിരെ കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Two individuals were arrested in Valapattanam with 20.71 grams of brown sugar smuggled from Mumbai. Police have intensified efforts to curb drug trafficking.
#DrugBust #BrownSugar #Valapattanam #KeralaPolice #DrugTrafficking #CrimeNews