● ജനറൽ ഡിപ്പാർട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച് ആണ് ഇവരെ പിടികൂടിയത്.
● നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
● ഇവർക്കെതിരെ നിയവിരുദ്ധമായ മന്ത്രവാദം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മസ്കത്ത്: (KVARTHA) മന്ത്രവാദം നടത്തിയെന്നാരോപിച്ച് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. രോഗം സുഖപ്പെടുത്തുമെന്നും ഭാഗ്യം കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് ഇവർക്കെതിരായ പരാതി.
ജനറൽ ഡിപ്പാർട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച് ആണ് ഇവരെ പിടികൂടിയത്. പരാതിയിൽ പറയുന്നതനുസരിച്ച്, ഇവർ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതികൾ പലരിൽ നിന്നും പണം തട്ടിയെടുത്തതായി വ്യക്തമായി. പരാതിക്കാരനായ വ്യക്തിയുടെ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നിയവിരുദ്ധമായ മന്ത്രവാദം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
#OmanArrest, #Sorcery, #Fraud, #RoyalOmanPolice, #Crime, #Investigation