കൊറോണ; തൃശ്ശൂരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

 


ADVERTISEMENT


തൃശ്ശൂര്‍: (www.kvartha.com 11.02.2020) കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാലും മകന്‍ അഖിലുമാണ് അറസ്റ്റിലായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകം അതീവ ജാഗ്രതയില്‍ തുടരവെ കൊറോണ വെറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ കൊറോണയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ബിപീഷും പ്രദോഷും പിടിയാലായത്.

കൊറോണ; തൃശ്ശൂരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Keywords:  Thrissur, News, Kerala, Arrest, Arrested, Crime, Police, Coronavirus, Fake news, Spreading, Two arrested for spreading Fake news about Coronavirus
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia