കൊറോണ; തൃശ്ശൂരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Feb 11, 2020, 11:58 IST
തൃശ്ശൂര്‍: (www.kvartha.com 11.02.2020) കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാലും മകന്‍ അഖിലുമാണ് അറസ്റ്റിലായത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ലോകം അതീവ ജാഗ്രതയില്‍ തുടരവെ കൊറോണ വെറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ കൊറോണയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ബിപീഷും പ്രദോഷും പിടിയാലായത്.
Keywords: Thrissur, News, Kerala, Arrest, Arrested, Crime, Police, Coronavirus, Fake news, Spreading, Two arrested for spreading Fake news about Coronavirus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.