Burglary | പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം: പ്രതികള്‍ പിടിയിലായി


● വിഷ്ണു (24) അതുല്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
● ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു.
കൊല്ലം: (KVARTHA) ആശ്രാമം ഇ.എസ്.ഐ ഹോസ്പിറ്റലിന്‍റെ പൂട്ടിക്കിടന്ന ക്വാർട്ടേഴ്സിൽ നിന്നും വീട്ടുപകരണങ്ങളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിലായി. വിഷ്ണു (24) അതുല്‍ (26) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.
പൊലിസ് പറയുന്നതനുസരിച്ച്, ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയായിരുന്നു. ഇതിൽ വീട്ടുപകരണങ്ങൾക്കു പുറമേ, പ്ലംബിങ് ഉപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും ഉൾപ്പെടുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുമേഷ്, ഷബനം, സി.പി.ഒമാരായ അജയകുമാർ, അനു ആർ. നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
#Burglary, #Kollam, #Kerala, #Arrest, #Theft, #ESIhospital, #CCTV