SWISS-TOWER 24/07/2023

രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാപിതാക്കളും മുത്തശ്ശിമാരും അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 13.03.2021) ബംഗളൂരുവില്‍ കാലിന് സ്വാധീനമില്ലാത്ത സംസാരശേഷി ലഭിച്ചിട്ടില്ലാത്ത രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളും മുത്തശ്ശിമാരും അറസ്റ്റില്‍. കുഞ്ഞിന്റെ മാതാവ് മാനസ (22), പിതാവ് ശങ്കര (26), മാനസയുടെ മാതാവ് ജയരത്നമ്മ ( 50), ജയരത്നമ്മയുടെ മാതാവ് ഭദ്രമ്മ (75) എന്നിവരാണ് അറസ്റ്റിലായത്. കനകപുരയിലെ സാത്തന്നൂര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. 
Aster mims 04/11/2022

കെമിക്കല്‍ ഫാക്ടറി ജീവനക്കാരായ ബി ശങ്കരയുടെയും മാനസയുടെയും മകള്‍ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ മാതാവിന്റെയും പിതാവിന്റെയും അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേര്‍ന്നാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് കണ്ടെത്തി. വ്യാഴാഴ്ചയാണ് ഗ്രാമത്തിലെ ഫാമിനോട് ചേര്‍ന്ന കിണറില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ചികിത്സിക്കാനും പരിചരിക്കാനും കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ കുറ്റസമ്മതം.

രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാപിതാക്കളും മുത്തശ്ശിമാരും അറസ്റ്റില്‍

Keywords:  Bangalore, News, National, Crime, Arrest, Arrested, Police, Baby, Treatment, Death, Killed, Two-and-a-half-year-old girl found dead in well; 4 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia