വൻ സ്വർണക്കവർച്ച; കടയടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ബൈക്കുകളിലെത്തിയവര്‍ ആക്രമിച്ച് 2 കിലോ സ്വർണം കവർന്നതായി പരാതി
ADVERTISEMENT
● ചാല കമ്പോളത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ വലിയൊരു സ്വർണക്കവർച്ച റിപ്പോർട്ട് ചെയ്യുന്നത്
● അക്രമികൾ സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന ഊർജിതമാക്കി
● പ്രദേശത്തെയും നഗരത്തിലെ പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്
തിരുവനന്തപുരം: (KVARTHA) നഗരത്തിലെ ചാലയിൽ വൻ സ്വർണക്കവർച്ച. വ്യാപാരിയെ ആക്രമിച്ച് മോഷ്ടാക്കൾ 2 കിലോ സ്വർണം കവർന്നതായി പരാതി. വൈഷ്ണവി ജ്വല്ലറി ഉടമ രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കുകളിലായി എത്തിയവർ അദ്ദേഹത്തെ ആക്രമിച്ച് രണ്ട് കിലോ സ്വർണം കവര്‍ന്നുവെന്നാണ് പരാതി. രാത്രി 12 മണിയോടെയായിരുന്നു സംഭവം.
അക്രമികൾ എത്തിയത് ബൈക്കുകളിൽ
രണ്ട് ബൈക്കുകളിലായാണ് അക്രമികൾ എത്തിയത്. ഇവർ വ്യാപാരിയെ തടഞ്ഞുനിർത്തി സ്വർണം അപഹരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതാദ്യമായാണ് ചാല കമ്പോളത്തിൽ നിന്ന് ഇത്തരത്തിൽ സ്വർണക്കവർച്ച റിപ്പോർട്ട് ചെയ്യുന്നത്.
അന്വേഷണം ഊർജിതം
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ അക്രമികൾ സഞ്ചരിച്ച ബൈക്ക് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്തെയും നഗരത്തിലെ പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Bike-borne robbers steal 2 kg of gold from Vaishnavi jewellery owner in Chalai market, Trivandrum.
#Kvartha #TrivandrumNews #ChalaiMarket #GoldRobbery #KeralaPolice #CrimeNewsMalayalam #KeralaCrime #TrivandrumCity #SobhaNews
