Arrested | വില്‍പന നടത്തിയ ശേഷം അതേ തേക്ക് മോഷ്ടിച്ചെന്ന കേസ്; വ്യാപാരി അറസ്റ്റില്‍
പാലാ: (www.kvartha.com) വില്‍പന നടത്തിയ ശേഷം അതേ തേക്ക് മോഷ്ടിച്ചെന്ന കേസില്‍ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മീനച്ചില്‍ പഞ്ചായത് പരിധിയില്‍പെട്ട വിന്‍സെന്റ് (50) ആണ് അറസ്റ്റിലായത്. തടിക്കച്ചവടക്കാരനായ വിന്‍സെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാള്‍ക്ക് വിറ്റ തടി തന്നെ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മറ്റൊരാളില്‍ നിന്ന് വാങ്ങിയ തടിയാണ് സലിം എന്നയാള്‍ക്ക് വിന്‍സെന്റ് വിറ്റത്. സലിം ഇത് മറ്റൊരാള്‍ക്ക് കച്ചവടം ചെയ്തു. എന്നാല്‍ തടി എടുക്കാന്‍ ചെന്നപ്പോള്‍ മോഷണം പോയെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തടി സലിമിന് കച്ചവടം നടത്തിയ അന്നു രാത്രി തന്നെ പികപ് വാനുമായി ചെന്ന് വിന്‍സെന്റ് തടി കടത്തിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. എസ്എച്ച്ഒ കെ പി ടോംസണ്‍, എസ്‌ഐ എം ഡി അഭിലാഷ്, എഎസ്‌ഐ ബിജു കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
Keywords: News, Kerala, Robbery, Theft, Police, Case, Crime, Arrest, Arrested, Complaint, Trader arrested for theft case.