ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ: രാഷ്ട്രീയ വിവാദം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെയും ഉയർന്നിരുന്നു.
● 2018-ലും ടി പി വധക്കേസ് പ്രതികൾ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയത് വിവാദമായിരുന്നു.
● കള്ളത്തോക്ക് ഇടപാടുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ രജീഷ് പ്രതിയാണ്.
● ജയിൽ ഉപദേശക സമിതി അംഗം പി ജയരാജൻ്റെ വിശ്വസ്തരിലൊരാളായാണ് രജീഷ് അറിയപ്പെടുന്നത്.
കണ്ണൂർ: (KVARTHA) ഒഞ്ചിയത്തെ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി കെ രജീഷിന് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ നൽകുന്നത് രാഷ്ട്രീയ വിവാദമാകുന്നു. കഴിഞ്ഞ ഒക്ടോബർ ഒൻപതാം തീയതിയാണ് രജീഷിനെ താണയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് ആയുർവേദ ഡോക്ടർ നടത്തിയ പരിശോധനയിലാണ് കിടത്തി ചികിത്സ നിർദേശിച്ചത്. തുടർന്ന്, ഡി എം ഒ അടങ്ങിയ മെഡിക്കൽ ബോർഡ് ഈ നിർദേശം അംഗീകരിക്കുകയായിരുന്നു.
ടി പി വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതടക്കമുള്ള ആരോപണങ്ങൾ നിരന്തരം ഉയരുന്നതിനിടെയാണ് ടി കെ രജീഷിന്റെ കിടത്തി ചികിത്സയും വിവാദമാകുന്നത്. 2018-ൽ ടി പി വധക്കേസ് പ്രതികൾ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയത് വലിയ വിവാദമായിരുന്നു.
അന്ന് കോടതിയിൽ വിചാരണയ്ക്ക് എത്തിച്ച കൊടി സുനിയും സംഘവും പോലീസിന്റെ കാവലിൽ മദ്യപിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മറ്റൊരു വിവാദം കൂടി ഇപ്പോൾ പുറത്തുവരുന്നത്.
സംഭവത്തിൽ ഇതുവരെ സർക്കാർ വൃത്തങ്ങളോ ജയിൽ ഉപദേശക സമിതിയോ പ്രതികരിച്ചിട്ടില്ല. സി പി എം കേന്ദ്രങ്ങളും മൗനത്തിലാണ്. നേരത്തെ പരോളിലിറങ്ങി ബാംഗ്ലൂർ കേന്ദ്രീകരിച്ച് കള്ളത്തോക്ക് ഇടപാടുകൾ നടത്തിയ കേസിലെ പ്രതിയാണ് ടി കെ രജീഷ്. ടി പി ചന്ദ്രശേഖരൻ വധക്കേസ് കൂടാതെ നിരവധി കേസുകളിൽ ടി കെ രജീഷ് പ്രതിയാണ്.
അതീവ സുരക്ഷയോടെ പാർപ്പിക്കേണ്ട പ്രതികളിലൊരാളായ രജീഷിനെ ജില്ലാ ആയുർവേദ ആശുപത്രി പോലെ 'തുറന്നു കിടക്കുന്ന' ഒരു സ്ഥലത്ത് ചികിത്സ നൽകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ജയിൽ ഉപദേശക സമിതി അംഗം പി ജയരാജന്റെ അതീവ വിശ്വസ്തരിലൊരാളായാണ് രജീഷ് അറിയപ്പെടുന്നത്.
ടി പി വധക്കേസ് പ്രതിക്ക് ചികിത്സ നൽകിയതിലെ വിവാദത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വാർത്ത ഷെയർ ചെയ്യുക.
Article Summary: T P case accused T K Rajeessh's Ayurveda hospital treatment sparks political controversy over undue favors.
#TPChandrasekharan #TKRajeessh #KeralaPolitics #KannurJail #Controversy #AyurvedaHospital