

● എറണാകുളം വിട്ടുപോകരുതെന്ന് കർശന നിർദേശം.
● കുടുംബപരമായ ആവശ്യങ്ങൾക്കാണ് പരോൾ നൽകിയത്.
● അർഹതപ്പെട്ടവർക്ക് പരോൾ നിഷേധിക്കാനാവില്ലെന്ന് പി. ജയരാജൻ.
● അണ്ണൻ സിജിത്തിൻ്റെ പരോൾ അപേക്ഷ നേരത്തെ തള്ളിയിരുന്നു.
കണ്ണൂർ: (KVARTHA) കൊടി സുനിയും സംഘവും കോടതിയിൽ ഹാജരാക്കിയ ദിവസം ഹോട്ടൽ മുറിയിൽ പരസ്യമായി മദ്യപിച്ചു എന്ന വിവാദങ്ങൾക്കിടെ ടി.പി. വധക്കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ അനുവദിച്ചു.
ടി.കെ. രജീഷിനാണ് രണ്ട് ദിവസം മുൻപ് പരോൾ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ. കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യ മദ്യപാനം വിവാദമായതിന് പിന്നാലെയാണ് രജീഷിന് പരോൾ അനുവദിച്ചത്.

ആരെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിൽ അർഹതപ്പെട്ടവർക്ക് പരോൾ നിഷേധിക്കാനാവില്ലെന്ന് ജയിൽ ഉപദേശക സമിതി അംഗം പി. ജയരാജൻ പ്രതികരിച്ചു. കുടുംബപരമായ ആവശ്യങ്ങൾക്കു വേണ്ടിയാണ് പാട്യം പത്തായക്കുന്ന് കാരായിന്റവിട രജീഷ് (35) പരോളിനായി അപേക്ഷിച്ചത്.
നേരത്തെ, കുട്ടിയുടെ ചോറൂണിന് പങ്കെടുക്കുന്നതിനായി ടി.പി. വധക്കേസിലെ മറ്റൊരു പ്രതിയായ അണ്ണൻ സിജിത്ത് പരോൾ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഹൈകോടതി അത് തള്ളുകയായിരുന്നു.
കൊടി സുനി വിവാദത്തിന് പിന്നാലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ നൽകിയതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Another TP case convict gets parole amidst controversy.
#TPChandrasekharan, #Parole, #KodiSuni, #KeralaPolitics, #CrimeNews, #Controversy