ഇടുക്കി: (www.kvartha.com 22/02/2015) പീരുമേടിനടുത്ത് വിനോദസഞ്ചാര കേന്ദ്രമായ പരുന്തുമ്പാറയില്‍ കടുവ പശുവിനെ കൊന്നതായി നാട്ടുകാര്‍. ഞായറാഴ്ച രാവിലെ തേയില തോട്ടത്തില്‍ പോയ തൊഴിലാളികളാണ് പശുവിന്റെ ജഡം കണ്ടത്. നെഞ്ചു പൊട്ടിച്ച് ചോര കുടിച്ച നിലയിലായിരുന്നു. സമീപത്ത് കടുവയുടെ കാല്‍പ്പാടുകളും ഉണ്ടായിരുന്നു. ആദ്യം മാംസം ഭക്ഷിക്കാതെ ചോര കുടിക്കുന്നതാണ് കടുവയുടെ രീതി എന്നു പറയുന്നു. പിന്നീട് വന്ന് മാംസം ഭക്ഷിക്കും.
നാട്ടുകാര്‍ വിവരമറിയിച്ചിട്ടും വനപാലകര്‍ എത്താന്‍ താമസിച്ചതായി ആരോപിച്ച് സ്ഥലത്ത് ചെറിയ പ്രതിഷേധമുണ്ടായി. വൈകുന്നേരത്തോടെ എത്തിയ വനപാലകര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. രാത്രി പശുവിന്റെ മാംസം തിന്നാന്‍ കടുവ എത്തുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു കാട്ടുപന്നിയുടെയും പട്ടിയുടെയും ജഡം ഇവിടെ ഇതേ നിലയില്‍ കണ്ടെത്തിയിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Murder, Crime, Kerala, Idukki, Tiger.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.