Injured | തൃശൂരില്‍ യുവാവിന് വെട്ടേറ്റു; ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന
ADVERTISEMENT
തൃശൂര്‍: (www.kvartha.com) കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു. അബ്ദുള്ള(42)ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കല്‍ പള്ളി റോഡില്‍ അബ്ദുള്ളയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Keywords: Thrissur, News, Kerala, Injured, attack, Crime, Police, Thrissur: Man injured after attack.