Killed | 'കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം'; ഒരാള്‍ കുത്തേറ്റ് മരിച്ചു
Jul 28, 2023, 18:24 IST
തൃശൂര്‍: (www.kvartha.com) വിയ്യൂരില്‍ കെഎസ്ഇബി ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മാരിയാണ് (47) ആണ് മരിച്ചത്. വിയ്യൂരിലെ കെഎസ്ഇബി പവര്‍ ഹൗസിലാണ് സംഭവം. രണ്ട് ജീവനക്കാര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
പൊലീസ് പറയുന്നത്: കെഎസ്ഇബിയിലെ താത്ക്കാലിക ജീവനക്കാരായ തമിഴ്നാട് സ്വദേശികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ കയ്യിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പ്രതി സഹപ്രവര്‍ത്തകനെ കുത്തുകയായിരുന്നു. കുത്തേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാക് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
കൃത്യം നടത്തിയ മുത്തു പൊലീസ് കസ്റ്റഡിയിലാണ്. വിയ്യൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പോസ്റ്റ്മോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: Thrissur, News, Kerala, KSEB Employee, Killed, Crime, Police, Thrissur: KSEB Employee killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.