Complaint | മോഷണക്കുറ്റം ആരോപിച്ച് 15കാരനെയും മാതാവിനെയും മര്‍ദിച്ചതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുന്നംകുളം: (www.kvartha.com) മോഷണക്കുറ്റം ആരോപിച്ച് 15കാരനെയും മാതാവിനെയും മര്‍ദിച്ചതായി പരാതി. തൃശൂരില്‍ കുന്നംകുളത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ശംസീനയ്ക്കും മകനുമാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കുന്നംകുളം താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.
 
 സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സമീപവാസിയും ബന്ധുവുമായ അലിമോന്റെ വീട്ടില്‍ വെള്ളിയാഴ്ച പകല്‍ സമയത്ത് ശംസീനയുടെ മകന്‍ പോയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ അലി ശംസീനയെ വിളിച്ച് വീട്ടില്‍ നിന്നും 600 രൂപ കാണാതായെന്ന് പറഞ്ഞു.
വിവരമറിഞ്ഞ് ശംസീനയും മകനും അലിയുടെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരേയും ഇയാള്‍ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. മൊഴിയെടുത്ത ശേഷം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.
Keywords: News, Kerala, Complaint, Son, Mother, attack, hospital, Crime, Thrissur: Complaint that attack against woman and son.
 
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
