നിർമ്മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അങ്കണവാടി വിട്ടശേഷം കളിക്കാൻ പോയപ്പോഴാണ് അപകടം.
● ചോർച്ച പരിശോധിക്കാൻ വേണ്ടി ടാങ്കിൽ നിറയെ വെള്ളം നിറച്ചിരുന്നു.
● ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കതിരൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
● മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
തലശ്ശേരി: (KVARTHA) നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്ക് കുഴിയിൽ അബദ്ധത്തിൽ വീണ് മൂന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മാർവാൻ ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അങ്കണവാടി വിട്ടതിനുശേഷം വീട്ടിലെത്തിയ മാർവാൻ തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് കുടുംബവീടിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടെത്തിയത്.
ടാങ്ക് തേപ്പ് കഴിഞ്ഞതിനുശേഷം ചോർച്ച പരിശോധിക്കാൻ വേണ്ടി നിറയെ വെള്ളം നിറച്ചിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കതിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ് ഫാത്തിമയാണ്.
ഈ ദുരന്തവാർത്ത ഷെയർ ചെയ്യുക.
Article Summary: 3-year-old Marwan died after falling into a water-filled septic tank pit at an under-construction house in Kathirur, Thalassery.
#Thalassery #Tragedy #ChildDeath #Accident #SepticTank #KeralaNews
