Car Arson | 'തലശേരിയിൽ ഷോറൂമിൽ നിർത്തിയിട്ട 3 പുത്തൻ കാറുകൾ കത്തിച്ചു'; സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവ് അറസ്റ്റിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
● ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമലായിരുന്നു തീപ്പിടുത്തം.
● 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പരാതി.
കണ്ണൂർ: (KVARTHA) തലശേരി കാർ ഷോറൂമിലെ കോംപൗണ്ടിലെ നിർത്തിയിട്ട മൂന്ന് പുത്തൻ കാറുകൾ കത്തിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റിൽ. കാര്‍ ഷോറൂമിലെ സെയില്‍സ് എക്‌സിക്യൂട്ടീവായ വയനാട്ടിലെ സ്വദേശി പന്നിയോടന്‍ സജീർ (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് പുതിയ കാറുകളാണ് കത്തിനശിച്ചത്. ചിറക്കര പള്ളിത്താഴയിലെ മാരുതി നെക്‌സ ഷോറൂമലായിരുന്നു തീപ്പിടുത്തം.

പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കും. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പരാതി. തലശ്ശേരി, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുകാരാണ് തീ അണച്ചത്. തീ കൊടുത്തതാണെന്നുള്ള സൂചന നേരത്തെ ഉണ്ടായിരുന്നു.
പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ഇത് സംബന്ധിച്ചുള്ള സൂചനയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഷോറൂം ജീവനക്കാരൻ സജീര്‍ പിടിയിലായത്.
എസിപി ഷഹന്‍ഷായുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തി വന്നത്. മാനേജര്‍ പ്രഭീഷിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്.ഐ. വി.വി ദീപ്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കാര്‍ ഷോറൂമില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളാണ് തീ വെപ്പിന് കാരണമായതായി പറയുന്നത്. തലശേരി ടൗൺ പൊലീസ് പ്രതി സജീറിനെ തീവെപ്പ് നടന്ന മാരുതിഷോറൂമില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
#CarFire, #Talassery, #Arson, #SalesExecutive, #PoliceInvestigation, #Maruti