Suspended | നടിയുടെ പരാതിയിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നടിയുടെ പരാതിയിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.
● കാദംബരി ജെത്വാനിയുടെ അനധികൃത അറസ്റ്റ് ആവശ്യമായ അന്വേഷണത്തിന്റെ അഭാവം.
● സസ്‌പെൻഷൻ ഉത്തരവിൽ, അധികാര ദുരുപയോഗം തെളിവായി ഉയരുന്നു.
അമരാവതി: (KVARTHA) അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയെന്ന നടിയുടെ പരാതിയിൽ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ആന്ധ്രാപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു. പി.എസ്.ആർ ആഞ്ജനേയുലു , ഐ.ജി കാന്തി റാണ ടാറ്റ, എസ്.പി വിശാല്‍ ഗുന്നി എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.
മുംബൈ സ്വദേശിയും നടിയുമായ കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ചയാണ് കാദംബരി ഇബ്രാഹിംപട്ടണം ജില്ലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിനിമ നിർമാതാവായ വൈ.എസ്.ആർ കോൺഗ്രസ് നേതാവിന്റെ വ്യാജ പരാതിയിൽ തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയെന്നാണ് കാദംബരിയുടെ ആരോപണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടി അറസ്റ്റ് ചെയ്യപ്പെട്ടതെന്നും, നിർമാതാവിനെതിരെ മുംബൈയിൽ താൻ നൽകിയ പരാതിയുടെ പ്രതികാരനടപടിയാണിതെന്നും പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടി ആരോപിക്കുന്നു.
അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് വ്യാജരേഖ നിർമിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു നടിക്കെതിരായ പരാതി. എന്നാൽ, ഫെബ്രുവരി രണ്ടിനാണ് കാദംബരിക്കെതിരെ പൊലീസ് കേസെടുത്തതെങ്കിലും, ജനുവരി 31നു തന്നെ നടിയെ അറസ്റ്റ് ചെയ്യാൻ അന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന പി.എസ്.ആർ ആഞ്ജനേയുലു, കാന്തി റാണ ടാറ്റയ്ക്കും വിശാല്‍ ഗുന്നിക്കും നിർദേശം നൽകുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്.
മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം കൃത്യമായ അന്വേഷണമില്ലാതെ നടപടി സ്വീകരിച്ചെന്നാണ് അന്നു വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റയുടെ സസ്‌പെൻഷൻ ഉത്തരവില്‍ പറയുന്നത്. വിശാല്‍ ഗുന്നി, നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് പരാതി വിശദമായി പരിശോധിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് സസ്‌പെൻഷൻ ഉത്തരവില്‍ പറയുന്നത്.
#IPSOfficers, #Suspension, #KadambariJethwani, #PoliceMisconduct, #AndhraPradesh, #LawAndOrder
