● എക്സൈസ് സംഘവും തിരുവനന്തപുരം സ്‌പെഷല്‍ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
● പിടിയിലായവരിൽ രണ്ട് പേർ സിവില്‍ എക്സൈസ് ഓഫിസറെ ആക്രമിച്ച കേസിലെ പ്രതികളാണ്.
പാറശ്ശാല: (KVARTHA) കാരോട് ബൈപാസിൽ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന 20 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്മെന്റ് സംഘം പിടികൂടി. ശംഭു (33), അനീഷ് (30), മഹേഷ് (25) എന്നിവരാണ് പിടിയിലായത്.
എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘവും തിരുവനന്തപുരം സ്‌പെഷല്‍ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
തിരുവനന്തപുരത്തെ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ബസിൽ അതിർത്തിയിൽ എത്തിച്ച കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. എക്സൈസിനെ കണ്ട് ഓട്ടോ മടങ്ങിപ്പോകുവാന്‍ ശ്രമിച്ചപ്പോള്‍ ഓടിയെത്തി എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ശംഭുവും അനീഷും തിരുവനന്തപുരം സർക്കിൾ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫിസറായിരുന്ന അൽത്താഫിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണെന്നും പോലീസ് പറയുന്നു.
#drugseizure #Kerala #cannabis #arrest #Parassala #excise #smuggling #schoolstudents