Arrest | കാറിൽ ബ്രൗൺ ഷുഗറുമായി സഞ്ചരിക്കവെ പിടിയിലായ യുവതികൾ ഉൾപ്പെടെ 3 പേർ റിമാൻഡിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടികൂടിയത്
● കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കണ്ണൂർ: (KVARTHA) ബ്രൗൺ ഷുഗർ കടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. കണ്ണൂരിലെ മഹേന്ദ്ര റെഡ്ഡി(33), ഫാത്തിമ ഹബീബ (27), കോഴിക്കോട്ടെ എൻ ദിവ്യ (36) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

മംഗ്ളുറു ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മയക്കുമരുന്നുമായി പ്രതികൾ കാറിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസും വനിതാ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 24.23 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. വിൽപനക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു
പിടിയിലായ ഫാത്തിമ ഹബീബ എക്സൈസിന്റെ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. മഹേന്ദ്രനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്ഐ രേഷ്മ കെ കെ, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
#KannurNews #BrownSugar #Smuggling #Arrest #KeralaPolice #Drugs #Crime