നഗരത്തിൽ കഞ്ചാവുമായി കറങ്ങിയ മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി


● വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
● സമീറുദ്ധീൻ, ജാഹിറുൽ ഇസ്ലാം, അസ്സറുൽ ഇസ്ലാം എന്നിവരാണ് പ്രതികൾ.
● പ്രതികൾക്കെതിരെ കേസെടുത്തു.
● എക്സൈസ് ഇൻസ്പെക്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
● കഴിഞ്ഞ ദിവസവും തളിപ്പറമ്പിൽ ഒരാൾ കഞ്ചാവുമായി പിടിയിലായിരുന്നു.
കണ്ണൂർ: (KVARTHA) തളിപ്പറമ്പ് നഗരത്തിനടുത്തെ പൂവ്വത്ത് 1.100 കിലോഗ്രാം കഞ്ചാവുമായി മൂന്ന് അസാം സ്വദേശികളെ എക്സൈസ് പിടികൂടി. തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കെ.എൽ 59 എൽ 9338 (KL59L9338) എന്ന ബജാജ് പ്ലാറ്റിന ബൈക്കിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.
സമീറുദ്ധീൻ (31), ജാഹിറുൽ ഇസ്ലാം (19), അസ്സറുൽ ഇസ്ലാം (19) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഒരു വർഷം മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇൻസ്പെക്ടർ എബി തോമസ് അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ കെ.വി. നികേഷ്, ഉല്ലാസ് ജോസ്, ഇബ്രാഹിം ഖലീൽ, സിവിൽ എക്സൈസ് ഓഫീസർ പി.ആർ. വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി. സുനിത, എൻ. സുജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. പ്രകാശൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ നിന്ന് ഒഡീഷ സ്വദേശിയും കഞ്ചാവുമായി പിടിയിലായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Three Assam natives were arrested by Excise officials in Thaliparamba, Kannur, with 1.100 kilograms of cannabis during a vehicle inspection. The arrested individuals are Sameeruddin (31), Jahirul Islam (19), and Assarul Islam (19).
#Kannur, #DrugArrest, #KeralaExcise, #CannabisSeizure, #CrimeNews, #Thaliparamba